അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങ് ബി.ജെ.പി.യിൽനിന്ന് രാജിവെച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ആദർശങ്ങളിൽനിന്ന് വ്യതിചലിച്ചാണ് പാർട്ടിയുടെ ഇപ്പോഴത്തെ മുന്നോട്ടുപോക്കെന്ന് ആരോപിച്ചാണ് രാജി. 22 വർഷം അരുണാചലിലെ മുഖ്യമന്ത്രിയായിരുന്ന അപാങ് 2014-ലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിത്. സംസ്ഥാനഘടകത്തിലെ അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോൾ ബി.ജെ.പി. വിടാൻ കാരണമെന്നാണ് സൂചന.
Comments