You are Here : Home / News Plus

കമല്‍ഹാസനും പാര്‍ട്ടിയും യുപിഎയുടെ ഭാഗമാകണം; കോണ്‍ഗ്രസിന്‍റെ ക്ഷണം

Text Size  

Story Dated: Tuesday, December 25, 2018 09:21 hrs UTC

കമല്‍ ഹാസനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവും കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ഫാസിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് മക്കള്‍ നീതി മയ്യം. അങ്ങനെയുള്ള പാര്‍ട്ടി സ്വാഭാവികമായും യുപിഎ മുന്നണിയുടെ ഭാഗമാകണമെന്നും തമിഴ്നാടിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി സഞ്ജയ് ദത്ത് ആവശ്യപ്പെട്ടു. ഡിഎംകെ കൂടി ഉള്‍പ്പെട്ട വിശാല സഖ്യത്തിന്‍റെ ഭാഗമാകാന്‍ കമല്‍ മടിക്കേണ്ടതില്ല. ജനാധിപത്യ മതേതര മുന്നണി ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. രാഹുല്‍ഗാന്ധിയും സ്റ്റാലിനും അതിന് വേണ്ടിയാണ് നിലകൊള്ളുന്നത്. കമലിന്‍റെ നിലപാടും സമാനമാണ്. അതുകൊണ്ടുതന്നെ ഒരുമിച്ച് മുന്നോട്ട് പോകുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ട സമയമാണിതെന്നും സഞ്ജയ് ദത്ത് അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.