പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ ബി.ജെ.പിക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നല്കി. വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ ഹൈക്കോടതി രഥയാത്രയ്ക്ക് അനുമതി നല്‍കിയത് പശ്ചിമബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന് തിരിച്ചടിയായി. രഥയാത്ര കടന്നുപോകുന്ന ഓരോ ജില്ലകളിലെയും പോലീസ് അധികാരികളെ യാത്ര സംഘടിപ്പിക്കുന്നവര്‍ 12 മണിക്കൂറിനുമുമ്പ് വിവരം അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
Comments