You are Here : Home / News Plus

മന്ത്രി കെ ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്

Text Size  

Story Dated: Wednesday, December 19, 2018 07:57 hrs UTC

മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു നിയമനത്തിൽ കൂടുതൽ തെളിവുകളുമായി യൂത്ത് ലീഗ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് സർക്കാർ സർവ്വീസിലേക്ക് ഡെപ്യൂട്ടേഷൻ പറ്റില്ലെന്ന വകുപ്പ് ഉദ്യോഗസ്ഥയുടെ ഉത്തരവ് യൂത്ത് ലീഗ് പുറത്തുവിട്ടു. ഇത് റദ്ദാക്കി പുതിയ ഉത്തരവ് ഇറക്കാൻ മന്ത്രി നിർദേശിച്ചതിനും തെളിവെന്നും പി കെ ഫിറോസ് പറഞ്ഞു. പൊതു ഭരണ വകുപ്പ് എഎസ്ഒ മിനി ആണ് എതിർപ്പ് അറിയിച്ചു കുറിപ്പെഴുതിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കായിരുന്നു കെ ടി അദീബിന്‍റെ നിയമനമെന്നാണ് മന്ത്രി പറഞ്ഞിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.