You are Here : Home / News Plus

കെ.എം ഷാജി നിയമസഭാംഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറി

Text Size  

Story Dated: Monday, November 26, 2018 03:08 hrs EST

കെ.എം ഷാജി നിയമസഭാംഗം അല്ലാതായെന്നു വ്യക്തമാക്കി നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. ഹൈക്കോടതി സ്റ്റേ അവസാനിച്ചതിനാലും സുപ്രീം കോടതി സ്‌റ്റേ നീട്ടാത്തതിനാലുമാണ് നിയമസഭാ സെക്രട്ടറി ഇത്തരമൊരു അറിയിപ്പ് പുറത്തിറക്കിയത്. 24ാം തിയ്യതിയാണ് അറിയിപ്പ് പുറത്തുവന്നത്. അയോഗ്യതയ്ക്ക് ഹൈക്കോടതി അനുവദിച്ച സ്‌റ്റേ വെള്ളിയാഴ്ച അവസാനിച്ചുവെന്നും അതിനാൽ അദ്ദേഹം നിയമസഭാംഗം അല്ലാതായിരിക്കുന്നു എന്നാണ് നിയമസഭാ സെക്രട്ടറി ഇറക്കിയ അറിയിപ്പില്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More