You are Here : Home / News Plus

മുഖ്യമന്ത്രി പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ ബിജെപി പ്രതിഷേധം

Text Size  

Story Dated: Sunday, November 25, 2018 03:21 hrs EST

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ഉക്കിനടുക്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു.

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ മൂന്നാംഘട്ട പ്രവൃത്തിയുടെ ഭാഗമായി ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടക്കുന്ന സ്ഥലത്തേക്കാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.

ബിജെപി പ്രവര്‍ത്തകര്‍ ഉക്കിനടുക്കയിലേക്കുള്ള പ്രധാന റോഡ് ഉപരോധിച്ചു. രാവിലെ 11നാണ് ശിലാസ്ഥാപനം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥലത്തെത്തിയിട്ടില്ല. മുഖ്യമന്ത്രിക്കായി തുടര്‍ന്ന് പൊലീസ് മറ്റൊരു മാര്‍ഗം ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More