You are Here : Home / News Plus

അയോദ്ധ്യ രാമക്ഷേത്രം ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഉദ്ധവ് താക്കറെ

Text Size  

Story Dated: Sunday, November 25, 2018 03:15 hrs EST

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെയും യോഗി ആദിത്യനാഥിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ രംഗത്ത്. വാഗ്ദാനങ്ങള്‍ നടത്തുന്നതല്ലാതെ യോഗി ഒന്നും നടപ്പിലാക്കുന്നില്ലെന്നാണ് ഉദ്ധവ് പറഞ്ഞത്.

ഹിന്ദുക്കളുടെ മതവികാരത്തില്‍ തൊട്ടുകളിക്കരുതെന്നും അങ്ങനെ വന്നാല്‍ ഹിന്ദു സമൂഹം നിശബ്ദരായിരിക്കില്ലെന്നും രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തില്ലെങ്കില്‍ പിന്നെ ആര് ക്ഷേത്രം നിര്‍മിക്കുമെന്നും അദ്ദേഹം ചോദിച്ചു. രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം ബിജെപിയുടെ തെരഞ്ഞെടുപ്പ് തട്ടിപ്പാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.