You are Here : Home / News Plus

ഗൂഢാലോചനക്കുറ്റം: കെ.സുരേന്ദ്രൻ ജയിലിൽ തുടരും

Text Size  

Story Dated: Friday, November 23, 2018 05:02 hrs EST

ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ഡിസംബർ ആറ് വരെയാണ് റിമാന്‍റ് ചെയ്തിരിക്കുന്നത്. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. അതേസമയം, കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് പൊലീസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അര മണിക്കൂർ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ ആവശ്യം തള്ളിയാണ് സുരേന്ദ്രനെ റിമാന്‍റ് ചെയ്തത്. കേസില്‍ സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയെന്ന് സുരേന്ദ്രൻ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.