You are Here : Home / News Plus

പാകിസ്താനുള്ള അമേരിക്കന്‍ സഹായം പിന്‍വലിച്ചു

Text Size  

Story Dated: Wednesday, November 21, 2018 08:01 hrs UTC

പാകിസ്താനുള്ള 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന് ഒളിച്ചു കഴിയുന്നതിന് പാകിസ്താന്‍ സഹായം ചെയ്തുകൊടുത്തുവെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. പാകിസ്താന് നല്‍കിവരുന്ന പ്രതിരോധവുമായി ബന്ധപ്പെട്ട 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം റദ്ദാക്കിയതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് കേണല്‍ റോബ് മാനിങ് മാധ്യമങ്ങളോട് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.