You are Here : Home / News Plus

സിപിഎം നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു

Text Size  

Story Dated: Sunday, November 04, 2018 06:54 hrs UTC

സിപിഎം നേതാക്കള്‍ക്കെതിരായ രാഷ്ട്രീയ സംഘര്‍ഷ കേസുകള്‍ വിചാരണ കൂടാതെ പിന്‍വലിച്ചു. സര്‍ക്കാര്‍ അപേക്ഷയെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ കേസുകള്‍ പിന്‍വലിക്കാന്‍ ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അനുവാദം നല്‍കിയത്.

തിരുവനന്തപുരം മ്യൂസിയം, കോന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പുറമെ കണ്ണൂര്‍ തളിപ്പറമ്ബ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി കെ.കെ ശൈലജ, എം.എല്‍എമാരായ ജെയിംസ് മാത്യു, ടിവി രാജേശ്, എം. സ്വരാജ്, സിപിഎം നേതാവ് എം. വിജയകുമാര്‍ എന്നിവര്‍ക്കെതിരെയുള്ള കേസുകളും പിന്‍വലിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.