You are Here : Home / News Plus

തൂത്തുക്കുടിയില്‍ പിടിയിലായ കപ്പല്‍ ക്യാപ്റ്റന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

Text Size  

Story Dated: Monday, October 21, 2013 05:28 hrs EDT

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ചുകയറിയതിന് തൂത്തുക്കുടിയില്‍ പിടിയിലായ അമേരിക്കന്‍ കപ്പല്‍ എം വി സീമാന്‍ ഗാര്‍ഡിന്റെ ക്യാപ്റ്റന്‍ വീണ്ടും ആത്മഹത്യയ്ക്കു ശ്രമിച്ചു.ഉക്രെയ്ന്‍ സ്വദേശി സിദൊറെന്‍ കൊവലെറിയാണ് പാളയംകോട്ടെ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.ഒക്‌ടോബര്‍ 12നാണ് കപ്പല്‍ തൂത്തുക്കുടി തീരത്തുനിന്നും കസ്റ്റഡിയില്‍ എടുത്തത്.
ക്യാപ്റ്റനും കപ്പലിലെ എന്‍ജിനീയറും കഴിഞ്ഞ ദിവസവും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. മുമ്പും കപ്പലിലെ കൊടിമരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച കൊവലെറിയെ സിഐഎസ്എഫ് ജവാന്മാരാണ് രക്ഷിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.