You are Here : Home / News Plus

അതിര്‍ത്തിയില്‍ പാക് ആക്രമണം രൂക്ഷം

Text Size  

Story Dated: Saturday, October 19, 2013 05:15 hrs EDT

അതിര്‍ത്തിയില്‍ പാക് സേനയുടെ ആക്രമണം.ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും പ്രത്യാക്രമണത്തില്‍
പാക് നുഴഞ്ഞുക്കയറ്റക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തു.രാത്രിയില്‍ ഉടനീളം നുഴഞ്ഞു കയറ്റ ശ്രമങ്ങളെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജമ്മ,സാംബ ജില്ലകളിലെ 25 ഇന്ത്യന്‍ സൈനിക പോസ്റ്റുകളിലേക്കാണ് വെടിവെപ്പുണ്ടായത്.കതുവ,സാംബ,ഹിറാ നഗര്‍,ആര്‍.എസ് പുര
എന്നിവിടങ്ങളില്‍ ഇരു ഭാഗത്തുനിന്നും ശക്തമായ വെടിവെപ്പുണ്ടായി.കേന്ദ്രം അതീവ ഗൗരവമായി കാണണമെന്നും പാകിസ്താനോട് വിഷയം ശക്തമായി ഉന്നയിക്കണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More