You are Here : Home / News Plus

ഡ്രൈവിംഗ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കണമെന്ന് ഋഷിരാജ് സിംഗ്

Text Size  

Story Dated: Monday, October 07, 2013 12:05 hrs EDT

ഡ്രൈവിംഗ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. നാല്‍പതോളം വര്‍ഷം പഴക്കമുള്ള ഫീസ് ഘടനയാണ് ഇപ്പോള്‍ നിലവിലുള്ളത്. അതിനാല്‍ കാലാനുസൃതമായ മാറ്റം വേണമെന്നാണ് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ആവശ്യപ്പെട്ടത്.സംസ്ഥാനത്തെ ഹെല്‍മറ്റ് പരിശോധന നിര്‍ത്തില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും. മദ്യം ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ സംവിധാനമുണ്ട്. മദ്യമല്ലാത്ത ലഹരി വസ്തുക്കള്‍ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നവരെയും പിടികൂടാന്‍ സംവിധാനം വേണെമെന്നും ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടു.ദേശീയ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More