You are Here : Home / News Plus

ഒടുവില്‍ മഞ്ജു (Video)

Text Size  

Story Dated: Monday, July 15, 2013 11:01 hrs UTC

അമിതാഭ് ബച്ചനൊപ്പം പരസ്യത്തിന്റെ ചിത്രീകരണത്തിനായി മഞ്ജു വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി.14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മഞ്ജുവിന്റേ തിരിച്ചുവരവ്. കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യത്തില്‍ സ്വീകരണ മുറിയില്‍ ബച്ചനൊപ്പം ടിവി ആസ്വദിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ കഥാപാത്രമാണ് മഞ്ജുവിന്റേത്. ജീന്‍സും ടോപ്പുമണിഞ്ഞ് മോഡേണ്‍ പെണ്‍കുട്ടിയുടേതാണ് വേഷം.അമിതാഭ് ബച്ചനൊപ്പം വീണ്ടും അഭിനയം തുടങ്ങാനായത് ഭാഗ്യമാണെന്നും മഞ്ജു പറഞ്ഞു. കരുതലോടെയുള്ള അദ്ദേഹത്തിന്റെ സാമീപ്യം ആത്മവിശ്വാസമേകിയെന്നും കൂട്ടിച്ചേര്‍ത്തു. സിനിമയിലേക്ക് ഇനി എന്നാണ്് എന്ന ചോദ്യത്തിന് പുഞ്ചിരി മാത്രമായിരുന്നു മറുപടി. പ്രമുഖ പരസ്യചിത്രങ്ങളുടെ സംവിധായകനായ പാലക്കാട് സ്വദേശി വി.എ. ശ്രീകുമാറാണ് മഞ്ജുവും ബച്ചനുമുള്‍പ്പെടുന്ന പരസ്യം അണിയിച്ചൊരുക്കുന്നത്.

    Comments

    July 15, 2013 12:36

    manju varunnathil valare valare santhosham


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ശാലു മേനോനെതിരെ വീണ്ടും കേസ്
    സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു മേനോനെതിരെ വീണ്ടും കേസ്. ബജു രാധാകൃഷ്ണനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന...

  • ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് തന്റെ മുന്‍ഗണന: ഉമ്മന്‍ ചാണ്ടി
    ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് തന്റെ മുന്‍ഗണനയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആര് സമരം ചെയ്താലും...