കൊച്ചി: ലാഭകരമല്ലാത്ത റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കി സ്വകാര്യ ബസുകള്‍ക്ക് അവസരം നല്‍കണമെന്ന് ഹൈകോടതി. കെ.എസ്.ആര്.ടി.സിയെ ലാഭകരമാക്കാന്‍ വിദഗ്ധ പഠനം വേണം. വിരമിച്ച കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.
ഭാവിയില്‍ ലാഭ നഷ്ടങ്ങളില്ലാതെ കെ.എസ്.ആര്.ടി.സിയെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണം. സര്‍ക്കാര്‍ തയാറാക്കിയ പുനരുദ്ധാരണ പാക്കേജില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നടപടിയുണ്ടാകണമെന്നും ജസ്റ്റിസ് സി.കെ റഹീം വ്യക്തമാക്കി.
കെ.എസ്.ആര്.ടി.സിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിച്ച് സെപ്റ്റംബര്‍ 19ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്കി.
Comments