സ്വസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തുവാന്‍ ഇന്ത്യയുമായി സഹകരിക്കുവാന്‍ തയാറാണെന്ന് സ്വിസ് സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് സ്വിസ് സര്‍ക്കാര്‍ ഇത്തരമൊരു നടപടി എടുത്തിരിക്കുന്നത്. ഇതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സ്വിറ്റ്സര്‍ലന്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
നേരിട്ട് നിക്ഷേപകരുടെ പേരു വിവരങ്ങള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന രീതിയല്ല സ്വിസ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പകരം നികുതി വിഷയങ്ങളിലും മറ്റും 2014 ഫെബ്രുവരിയില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായിരിക്കും ഉദ്യോഗസ്ഥരുമായി നടക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ നികുതി നല്കുന്ന കണക്കുകളുടെയും മറ്റും വിവരങ്ങള്‍ എടുത്തായിരിക്കും വിദേശത്തേ നിക്ഷേപത്തിന്റെ അന്വേഷണം മുന്നോട്ട് പോകുക.
Comments