You are Here : Home / News Plus

വി.എച്ച്.പി. നേതാവ് ഗിരിരാജ് കിഷോര്‍ അന്തരിച്ചു

Text Size  

Story Dated: Monday, July 14, 2014 03:35 hrs UTC

മുതിര്‍ന്ന വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍ (94) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘനാളായി കിടപ്പിലായിരുന്നു. ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ ആര്‍.കെ. പുരത്തുള്ള വി.എച്ച്.പി. ആസ്ഥാനത്തായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശുകാരനായ ഗിരിരാജ് കിഷോര്‍ ചെറുപ്പകാലത്തുതന്നെ ആര്‍.എസ്.എസ്സുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. സംഘമാണ് വി.എച്ച്.പി. പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്നത്. വി.എച്ച്.പി.യുടെ മുതിര്‍ന്ന പ്രചാരകരിലൊരാളും സീനിയര്‍ ഉപാധ്യക്ഷനുമായിരുന്നിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.