You are Here : Home / News Plus

ഒബാമയുടെ ക്ഷണം സ്വീകരിച്ച് മോദി

Text Size  

Story Dated: Friday, July 11, 2014 11:37 hrs EDT

 പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണം യു.എസ്. ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വെള്ളിയാഴ്ച കൈമാറി. മോദി ക്ഷണം സ്വീകരിച്ചു. വാഷിങ്ടണ്‍ സന്ദര്‍ശിക്കാനാണ് ഒബാമയുടെ ക്ഷണം. യു.എന്‍. പൊതുസഭയില്‍ പങ്കെടുക്കാന്‍ മോദി െസപ്തംബറില്‍ ന്യൂയോര്‍ക്കിലെത്തുന്നുണ്ട്. തിരഞ്ഞെടുപ്പു വിജയമുണ്ടായപ്പോള്‍ത്തന്നെ ഒബാമ മോദിയെ വിളിച്ച് അഭിനന്ദനമറിയിക്കുകയും അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. മോദിക്ക്, അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അമേരിക്ക വിസ നിഷേധിച്ചിരുന്നു. എന്നാല്‍ ഈ വിവാദം ഇനിയും തുടരേണ്ട കാര്യമില്ലെന്ന് ഇതുന്നയിച്ച മാധ്യമങ്ങളോട് ബേണ്‍സ് പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More