You are Here : Home / News Plus

മഅദനിക്കു ജാമ്യം നല്കിയാല്‍ എന്തു സംഭവിക്കും? സുപ്രീം കോടതി

Text Size  

Story Dated: Friday, July 11, 2014 04:17 hrs EDT

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കു ജാമ്യം നല്കിയാല്‍ എന്തു സംഭവിക്കുമെന്ന് സുപ്രീം കോടതി. കര്‍ണാടക സര്‍ക്കാരിനോടാണ് കോടതി ഈ ചോദ്യമുന്നയിച്ചത്. സ്വന്തം നിലയില്‍ ചികിത്സ തേടാന്‍ അടിയന്തരജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദനി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

രാജ്യത്ത് പലയിടങ്ങളിലും നടന്ന സ്‌ഫോടനങ്ങളില്‍ മഅദനിക്ക് പങ്കുണെ്ടന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. പുറത്തിറങ്ങിയാല്‍ മദനി സാക്ഷികളെ സ്വാധീനിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് ഇന്നു വീണ്ടും പരിഗണിക്കും.
തനിക്ക് ചികിത്സ നല്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും സ്വന്തം നിലയ്ക്ക് ചികിത്സ തേടാന്‍ ജാമ്യം അനുവദിക്കണമെന്നും കാട്ടിയാണ് മദനി ഹര്‍ജി നല്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.