You are Here : Home / News Plus

ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനമൊഴിയുന്നു

Text Size  

Story Dated: Friday, July 11, 2014 02:03 hrs EDT

നിയമസഭാ സ്പീക്കര്‍ സ്ഥാനം ജി. കാര്‍ത്തികേയന്‍ രാജിവെക്കും. രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തീരുമാനമാണ് രാജിക്ക് പിന്നില്‍. നടപ്പു നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹം രാജി നല്‍കിയേക്കും. അരുവിക്കരയില്‍ നിന്നുള്ള എം.എല്‍.എയാണ് കാര്‍ത്തികേയന്‍.രാജിസന്നദ്ധത അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം കാര്‍ത്തികേയന്‍ ഹൈക്കമാന്‍റിനെ അറിയിച്ചിരുന്നു എന്നാണ് സൂചന. ആന്‍റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More