You are Here : Home / News Plus

റെയില്‍വേ ബജറ്റ് അവതരണം തുടങ്ങി

Text Size  

Story Dated: Tuesday, July 08, 2014 07:36 hrs UTC

നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ പ്രഥമ റെയില്‍വേ ബജറ്റ് അവതരണം പാര്‍ലമെന്‍റില്‍ തുടങ്ങി. കേന്ദ്ര റെയില്‍ മന്ത്രി ഡോ. സദാനന്ദ ഗൗഡയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ചോദ്യോത്തരവേളക്ക് ശേഷമാണ് റെയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ റെയില്‍ മന്ത്രിയെ ക്ഷണിച്ചത്. സദാനന്ദ ഗൗഡ അവതരിപ്പിക്കുന്ന ആദ്യ റെയില്‍ ബജറ്റ് കൂടിയാണിത്റെയില്‍വേയുടെ ആധുനികവത്കരണത്തിന് മുന്‍തൂക്കം നല്‍കുമെന്നാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും സഹമന്ത്രി മനോജ് സിന്‍ഹയും രാവിലെ പാര്‍ലമെന്‍റിലെത്തിയപ്പോള്‍ പ്രതികരിച്ചത്. റെയില്‍വേയില്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും. റെയില്‍വേയെ ജനസൗഹൃദ സര്‍വീസാക്കി മാറ്റും. ഐ.ടി അധിഷ്ഠിത സേവനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. യാത്രക്കാരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ഗൗഡ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.