You are Here : Home / News Plus

നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ ഉറപ്പാക്കണം -പിണറായി വിജയന്‍

Text Size  

Story Dated: Saturday, July 05, 2014 11:32 hrs EDT

തിരുവനന്തപുരം: ഇറാഖില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്സുമാര്‍ മോചിതരായി തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത അത്യന്തം ആശ്വാസകരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രാണരക്ഷാര്‍ഥം തിരികെ വന്ന അവര്‍ ഒറ്റയടിക്ക് തൊഴില്‍ രഹിതരാവുകയാണ്. ജോലി ലഭിക്കാനും ഇറാഖിലേക്ക് പോകാനും അതിന്‍റെ അനുബന്ധ കാര്യങ്ങള്‍ക്കുമായി ചെലവിട്ട പണം പൂര്‍ണമായി നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. നഴ്സുമാരെ പുനരധിവസിപ്പിക്കണം. ഇവര്‍ക്ക് ഉചിതമായ തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഫേസ് ബുക്കിലൂടെ പിണറായി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More