You are Here : Home / News Plus

നഴ്സുമാരുമായി പ്രത്യേക വിമാനം 11 .55 ന് കൊച്ചിയിലെത്തും

Text Size  

Story Dated: Saturday, July 05, 2014 12:44 hrs EDT

ഇറാഖില്‍ വിമതരുടെ പിടിയിയില്‍ നിന്നും മോചിതരായ മലയാളി നഴ്സുമാരുമായി പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 4.10 ന് ഇര്‍ബിലില്‍ നിന്നും പുറപ്പെട്ട വിമാനം 11 .55 ന് കൊച്ചിയിലത്തെും. മുംബൈയില്‍ ഇറങ്ങിയശേഷമായിരിക്കും വിമാനം കൊച്ചിയിലെത്തുക. 46 മലയാളി നഴ്സുമാര്‍ക്കൊപ്പം ഇറാഖില്‍ കുടുങ്ങിക്കിടന്ന 137 ഇന്ത്യക്കാരും വിമാനത്തിലുണ്ട്. നേരത്തെ ആശയ വിനിമയത്തില്‍ വന്ന പിഴവിനെ തുടര്‍ന്ന് വിമാനത്തിന് ഇര്‍ബിലില്‍ ഇറങ്ങാന്‍ അനുമതി കിട്ടിയില്ല. തുടര്‍ന്ന് ദിശ തിരിച്ചു വിട്ട വിമാനം അനുമതി കിട്ടിയതിനു ശേഷം ഇര്‍ബില്‍ വിമാനത്താവളത്തിലിറങ്ങി. നയതന്ത്ര ഇടപെടലിന്‍റെ  ഭാഗമായാണ് വിമാനത്തിന് ഇറങ്ങാന്‍ അനുമതി ലഭിച്ചത്. നഴ്സുമാരെയും മറ്റ് ഇന്ത്യക്കാരെയും നാട്ടിലത്തെിക്കാനായി വെള്ളിയാഴ്ച രാത്രിയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഇര്‍ബിലിലേക്ക് പുറപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More