You are Here : Home / News Plus

കൊളംബിയയെ തകര്‍ത്ത് ബ്രസീല്‍

Text Size  

Story Dated: Friday, July 04, 2014 05:53 hrs EDT

ഫോര്‍ട്ടലേസ: ആതിഥേയരായ ബ്രസീല്‍ കൊളംബിയയെ 2-1 ന തോല്‍പ്പിച്ച ലോകകപ്പ് സെമിഫൈനലില്‍..മല്‍സരം തുടക്കം മുതല്‍ ഫൌളുകള്‍ നിറഞ്ഞതായിരുന്നു.ഫ്രാന്‍സിനെ 1-0നു തോല്‍പ്പിച്ച ജര്‍മനിയുമായാണ് ബ്രസീലിന്റെ സെമിഫൈനല്‍ പോരാട്ടം. സൂപ്പര്‍ താരം നെയ്മറിനു കൃത്യമായി പന്തെത്തിക്കുന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും ഗോളാക്കിമാറ്റാന്‍ നെയ്മറിനു കഴിഞ്ഞില്ല. തിയാഗോ സില്‍വ (ഏഴാം മിനിറ്റ്), ഡേവിഡ് ലൂയിസ് (69) എന്നിവര്‍ ബ്രസീലിന്റെ ഗോളുകള്‍ നേടി.ള്‍ ഹാമിഷ് റോഡ്രിഗസ് (78) കൊളംബിയയുടെ ഗോള്‍ നേടി. റോഡ്രിഗസിന് ലോകകപ്പില്‍ ആറു ഗോളുകളായി. 66-ാം മിനിറ്റില്‍ കൊളംബിയ ഗോള്‍ അടിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 69-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഡേവിഡ് ലൂയിസ് ഗോള്‍ നേടിയത്.രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട തിയാഗോ സില്‍വയ്ക്ക് ജര്‍മനിക്കെതിരായ സെമിഫൈനല്‍ നഷ്ടമാകു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More