You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയട്ടിച്ച് രണ്ടു പേര്‍ മരിച്ചു

Text Size  

Story Dated: Monday, June 30, 2014 03:31 hrs EDT

മംഗലപുരം തോന്നയ്ക്കലിന് സമീപം ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സും ഒമ്നി വാനും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ പുല്ലാംകോട് സ്വദേശി മുത്തപ്പന്‍(28), കന്യാകുമാരി സ്വദേശി ജസ്റ്റിന്‍(42) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഇരുപത്തിമൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.രാവിലെ ഒമ്പതു മണിയോടെ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിന് സമീപമായിരുന്നു അപകടം. പാറശാലയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റും ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മാരുതി കാറുമാണ് കൂട്ടിയിടിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More