You are Here : Home / News Plus

കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു

Text Size  

Story Dated: Monday, June 30, 2014 03:28 hrs EDT

കാഞ്ഞങ്ങാട് പാണത്തൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. പരിയാരം ഹമീദിന്‍െറ മകന്‍ മുഹമ്മദ് ഷരീഫാണ് (23) മരിച്ചത്. പാണത്തൂരില്‍ ബസ് സ്റ്റോപിന് പിന്നിലെ കടയില്‍ വെച്ചാണ് ഇന്നലെ രാത്രി ശരീഫിന് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രാജേഷ് എന്ന ബി.ജെ.പി പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് സി.പി.എം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കഴിഞ്ഞയാഴ്ച ബളാംതോടില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാണ് പുതിയ സംഭവമെന്നാണ് കരുതുന്നത്. ബി.എം.എസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ ഷരീഫും ബി.ജെ.പി പ്രവര്‍ത്തകരും വാക്കേറ്റം നടന്നതായി റിപോര്‍ട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.