You are Here : Home / News Plus

കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡിന് വീണ്ടും കത്തയച്ചു

Text Size  

Story Dated: Monday, June 30, 2014 01:42 hrs EDT

സ്വിസ് ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാറിന് വീണ്ടും കത്തയച്ചു. രാജ്യത്തെ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ കൈമാറാന്‍ സഹകരിക്കാമെന്ന സ്വിസ് സര്‍ക്കാറിന്‍െറ പ്രസ്താവനക്കു തുടര്‍ച്ചയായാണ് കേന്ദ്ര ധനമന്ത്രാലയം സഹകരണം ആവശ്യപ്പെട്ടത്. ‘നികുതിയടക്കാത്ത നിക്ഷേപങ്ങള്‍ സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സ്വിസ് അധികൃതര്‍ക്ക് എഴുതിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കാര്യമായ നീക്കങ്ങള്‍ നടത്തുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റലി ഉറപ്പുനല്‍കിയിരിക്കുകയാണ്’ -ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പി.ടി.ഐയോടു പറഞ്ഞു. ഇതുപോലുള്ള വിവരങ്ങള്‍ കൈമാറുന്നതു സംബന്ധിച്ചുള്ള ഉഭയകക്ഷി ധാരണകളും ആഗോള നടപടിക്രമവും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More