You are Here : Home / News Plus

മാധ്യമങ്ങളില്‍നിന്ന് അകലം പാലിക്കണമെന്ന് എം.പിമാരോട് മോദി

Text Size  

Story Dated: Saturday, June 28, 2014 06:29 hrs EDT

വിവാദ സംഭാഷണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ബി.ജെ.പി എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. താനും ആദ്യമായി പാര്‍ലമെന്‍്റില്‍ എത്തിയ ആളാണെന്നും പ്രധാനമന്ത്രി കാര്യാലയത്തില്‍ പരിശീലനം നേടിക്കോണ്ടിരിക്കുകയാണെന്നും നരേന്ദ്രമോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.മാധ്യമങ്ങളില്‍നിന്ന് അകലം പാലിക്കണമെന്നും മോദി എം.പിമാരോട് നിര്‍ദേശിച്ചു.
മണ്ഡലങ്ങളില്‍ 6 മാസത്തെ പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യാനും പ്രധാനമന്ത്രി എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കി. വിവാദ വിഷയങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നതിലും ബി.ജെ.പി എം.പിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പാര്‍ലമെന്‍്റ് അംഗങ്ങള്‍ക്കായി ബി.ജെ.പി നടത്തുന്ന പരിശീലന ക്യാമ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More