You are Here : Home / News Plus

യശ്വന്ത് സിന്‍ഹ ജയില്‍ മോചിതനായി

Text Size  

Story Dated: Friday, June 20, 2014 04:38 hrs UTC

വൈദ്യുതിവകുപ്പ് ജീവനക്കാരനെ പിടിച്ചുകെട്ടിയ സംഭവത്തില്‍ ഹസാരിബാഗ് സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹയും 60 പാര്‍ട്ടി പ്രവര്‍ത്തകരും മോചിതരായി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം നല്‍കിയതിനെത്തുടര്‍ന്നാണ് സിന്‍ഹയെ വ്യാഴാഴ്ച ജയിലില്‍നിന്ന് വിട്ടത്. 7000 രൂപവീതമുള്ള രണ്ട് ആള്‍ജാമ്യത്തിലാണ് വിട്ടത്. മോചിതനായ സിന്‍ഹ ബേസ് ഗ്രാമത്തിലെത്തി വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രകടനം നടത്തി. ബേസില്‍ ജൂണ്‍ രണ്ടിന് നടന്ന പ്രകടനത്തില്‍ പങ്കെടുത്ത യശ്വന്ത് സിന്‍ഹ, വൈദ്യുതിവകുപ്പ് ജനറല്‍മാനേജര്‍ ധനേഷ് ഝായെ മര്‍ദിച്ച സംഭവത്തിലാണ് ജയിലിലായത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.