You are Here : Home / News Plus

സി.പി.എം സെക്രട്ടേറിയറ്റ് ഇന്നുമുതല്‍

Text Size  

Story Dated: Friday, June 20, 2014 12:30 hrs EDT

സി.പി.എം നേതൃയോഗങ്ങള്‍ വെള്ളിയാഴ്ച മുതല്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്ന് രാഷ്ട്രീയമായും സംഘടനാപരവുമായി സി.പി.എമ്മിനെ പുനസംഘടിപ്പിക്കാനുള്ള കേന്ദ്ര കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ട് ചെയ്യുകയെന്ന നടപടിയാണ് നാല് ദിവസത്തെ യോഗത്തിലെ നിര്‍ണായക നടപടിയെങ്കിലും ‘ബേബി’ പ്രശ്നം കൊണ്ടുചെന്നത്തെിച്ച കുരുക്കഴിക്കലും പ്രധാന പ്രശ്നമാണ്.നാല് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ പുരോഗതിയും തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡ് വിഭജിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്‍െറ പ്രത്യാഘാതവും അടക്കം യോഗം പരിഗണിച്ചേക്കും. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാന സെക്രട്ടേറിയറ്റും 22 നും 23 നും സംസ്ഥാന സമിതിയും ചേരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More