You are Here : Home / News Plus

ഇറാഖില്‍ ബന്ദിയാക്കപ്പെട്ട ഇന്ത്യക്കാരില്‍ ഒരാള്‍ രക്ഷപ്പെട്ടു

Text Size  

Story Dated: Friday, June 20, 2014 12:25 hrs EDT

ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖിലെ മൊസൂളില്‍നിന്ന് ബന്ദിയാക്കപ്പെട്ട ഒരു ഇന്ത്യന്‍ വംശജന്‍ രക്ഷപ്പെട്ടു. ഇയാള്‍ സുരക്ഷിതനാണെന്ന് റെഡ് ക്രസെന്റ് പ്രവര്‍ത്തകര്‍ അറിയിച്ചു. അതിനിടെ, തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ എവിടെയാണെന്ന് വിവരം ലഭിച്ചതായി വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഇറാഖ് വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യയെ ഇക്കാര്യമറിയിച്ചത്. ഇറാഖ് സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. പരിശോധിച്ച് ഉറപ്പുവരുത്തിയ വിവരങ്ങള്‍ മാത്രമേ പുറത്തുവിടാനാകൂ- വിദേശകാര്യ വക്താവ് പറഞ്ഞു.
ബന്ദിയാക്കപ്പെട്ട 40 ഇന്ത്യക്കാരില്‍ ഏറെയും പഞ്ചാബില്‍നിന്നുള്ളവരാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More