You are Here : Home / News Plus

കമ്മീഷനുകളുടെ അധ്യക്ഷന്‍മാരോടും ഒഴിവാകാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

Text Size  

Story Dated: Thursday, June 19, 2014 01:28 hrs EDT

ഗവര്‍ണര്‍മാരുടെ രാജി  ആവശ്യപ്പെട്ടതിനുപുറകെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍നിന്നെല്ലാം യുപിഎ സര്‍ക്കാര്‍  നിയമിച്ചവരെ ഒഴിവാക്കുന്നു. വിവിധ കമ്മീഷനുകളുടെ അധ്യക്ഷന്‍മാരോടും രാജിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 
വനിതാ കമ്മീഷന്‍, എസ് സി- എസ് ടി  കമ്മീഷന്‍ എന്നിവയുടെ ചെയര്‍മാന്‍മാരോടാണ് രാജി  ആവശ്യപ്പെട്ടിട്ടുള്ളത്. ദേശീയ  ദുരന്തനിവാരണ സമിതി അംഗങ്ങളോടും രാജി  ആവശ്യപ്പെട്ടിട്ടുണ്ട്. മമത ശര്‍മയാണ്  വനിതാ കമ്മീഷന്‍ അധ്യക്ഷ. പി എല്‍ പുനിയയാണ്  എസ് സി -എസ് ടി കമ്മീഷന്‍ ചെയര്‍മാന്‍.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More