You are Here : Home / News Plus

മനുഷ്യക്കടത്ത്: സിബിഐയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു

Text Size  

Story Dated: Thursday, June 19, 2014 01:06 hrs EDT

അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കൊണ്ട്  വന്ന കേസില്‍ സിബിഐയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. സിബിഐ  അന്വേഷണം നടത്തുന്നതല്ലേ നല്ലതെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.   മറ്റെല്ലാ കാര്യങ്ങള്‍ക്കും സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന സര്‍ക്കാര്‍  ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ചീഫ് ജസ്റ്റീസ് മഞ്ജുള  ചെലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. 
മൂന്ന് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന  കേസായതിനാല്‍ കേന്ദ്ര ഏജന്‍സി എന്ന നിലയില്‍ സിബിഐയ്ക്ക് സ്വതന്ത്രമായി കേസ്  അന്വേഷിക്കാം. കുട്ടികളെ കൊണ്ടുവന്ന വിഷയത്തെ ലാഘവത്തോടെ കാണാ‍നാവില്ലെന്നും എന്തൊക്കെയോ മറച്ചു വയ്ക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അത്  കണ്ടെത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More