You are Here : Home / News Plus

ഇറാക്കിലെ മലയാളികള്‍ക്കായി മുഖ്യമന്ത്രി കത്തയച്ചു

Text Size  

Story Dated: Thursday, June 19, 2014 02:43 hrs UTC

ഇറാക്കില്‍ നിന്ന് മലയാളികളെ  നാട്ടിലെത്തിക്കാന്‍ കേന്ദ്രം ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. മന്ത്രി കെസി ജോസഫാണ് ഈ കാര്യം നിയമസഭയില്‍ അറിയിച്ചത്. ഇറാക്കില്‍ നിന്ന് മലയാളികളെ തിരികെയെത്തിക്കാനുള്ള യാത്രാചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണം. കേന്ദ്രം ചെലവ് വഹിച്ചില്ലെങ്കില്‍ സംസ്ഥാന  സര്‍ക്കാര്‍ ഇതിന് തയാറാണെന്നും കെസി ജോസഫ് നിയമസഭയില്‍ പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് കെപിസിസി  അധ്യക്ഷന്‍ വിഎം സുധീരനും പ്രധാനമന്ത്രിക്ക് കത്തയച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.