You are Here : Home / News Plus

കേരളത്തിന്‍റെ രണ്ട് ട്രെയിനുകള്‍ കൂടി സര്‍വീസ് കോയമ്പത്തൂര്‍ വഴി

Text Size  

Story Dated: Thursday, June 19, 2014 01:52 hrs EDT




ജൂലൈ ഒന്നു മുതല്‍ രണ്ട് ട്രെയിനുകള്‍ കൂടി സര്‍വീസ് കോയമ്പത്തൂര്‍ വഴി. ട്രെയിന്‍ 12623/12624 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയില്‍, 16527/ 16528 യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനുകളാണു കോയമ്പത്തൂര്‍ വഴി സര്‍വീസ് ദീര്‍ഘിപ്പിക്കുന്നത്. കോയമ്പത്തൂരില്‍നിന്നു രണ്ട് ട്രെയിനുകളിലേക്കുമുള്ള റിസര്‍വേഷനും തുടങ്ങി. കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസിനു നിലവില്‍ പോത്തന്നൂരിലുള്ള സ്റ്റോപ്പ് ഓഗസ്റ്റ് ഒന്‍പതു വരെ തുടരും. കോയമ്പത്തൂര്‍ ജംഗ്ഷന്‍ വഴി സര്‍വീസാക്കുന്നതോടെ അരമണിക്കൂറോളം യാത്രാസമയം കൂടുന്നതിനൊപ്പം കേരളത്തില്‍നിന്നുള്ള റിസര്‍വേഷന്‍ ക്വാട്ടയിലും ഇടിവ് വരും. പാലക്കാട് ഡിവിഷനെ വിഭജിച്ചു മംഗലാപുരം ഡിവിഷനു വേണ്ടിയുള്ള ശ്രമം ഊര്‍ജിതമായപ്പോഴാണു കേരളത്തിലൂടെയുളള ദീര്‍ഘദൂരസര്‍വീസുകള്‍ കോയമ്പത്തൂര്‍ വഴിയാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More