You are Here : Home / News Plus

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മേല്‍നോട്ട സമിതി രൂപീകരിക്കാന്‍ കേന്ദ്ര തീരുമാനം

Text Size  

Story Dated: Wednesday, June 18, 2014 01:08 hrs EDT

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മേല്‍നോട്ട സമിതിയെ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. കേരളത്തിന്‍െറയും തമിഴ്നാടിന്‍െറയും പ്രതിനിധികളും കേന്ദ്ര ജലകമ്മിഷന്‍െറ പ്രതിനിധിയും ഉള്‍പ്പെടുന്ന മൂന്നംഗ സമിതി രൂപീകരിക്കാനാണ് തീരുമാനം.
സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ മേല്‍നോട്ട സമിതിയെ രൂപീകരിച്ചത്. അണക്കെട്ടിന്‍െറ ജലനിരപ്പ് ഉയര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More