You are Here : Home / News Plus

എസ്.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് ചെയ്ത സംഭവം : പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Text Size  

Story Dated: Tuesday, June 10, 2014 05:13 hrs UTC

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിചാര്‍ജ് ചെയ്ത സംഭവം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് എ. പ്രദീപ് കുമാര്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. കോഴിക്കോടും കണ്ണൂരും നടന്നത് വിദ്യാര്‍ഥിവേട്ടയാണ്. വിദ്യാര്‍ഥികളോട് പൊലീസുകാര്‍ ക്രൂരമായി പെരുമാറിയെന്നും പ്രദീപ്കുമാര്‍ ആരോപിച്ചു. പൊലീസ് ലാത്തിചാര്‍ജ് സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയില്‍ മറുപടി നല്‍കി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ളെറിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു. മലപ്പുറം ഡി.വൈ.എസ്.പിക്കും ഒമ്പത് പൊലീസുകാര്‍ക്കും കല്ളേറില്‍ പരിക്കേറ്റു. ന്യായവും വ്യവസ്ഥാപിതവുമായ സമരങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തില്ല. സമരങ്ങളെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നയമല്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വൈസ് ചാന്‍സലര്‍ തസ്തികയുടെ മാന്യത സര്‍ക്കാര്‍ കളഞ്ഞുകുളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. സോളാര്‍ കേസ് പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത നായരെയും വി.സിയാക്കാന്‍ സര്‍ക്കാര്‍ മടിക്കില്ളെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.