You are Here : Home / News Plus

കളമശ്ശേരി കേസിലെ പ്രതി അറസ്റ്റില്‍

Text Size  

Story Dated: Thursday, May 29, 2014 01:38 hrs EDT

കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ റവന്യൂ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയും കണയന്നൂര്‍ താലൂക്ക് ഓഫീസിലെ യു.ഡി. ക്ലര്‍ക്കുമായ ചേര്‍ത്തല പൂച്ചാക്കല്‍ പുത്തന്‍പുരയ്ക്കല്‍ മുറാദാണ് (39) പിടിയിലായത്. ചേര്‍ത്തല സി.ഐ. കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വൈറ്റില ചളിക്കവട്ടത്തെ ഒരു ഫ്‌ലാറ്റില്‍ നിന്നാണ് മുറാദിനെ അറസ്റ്റ് ചെയ്തത്. കടകംപള്ളി, കളമശ്ശേരി ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിന്റെയും ബന്ധുക്കളുടെയും േകസുകളില്‍ പ്രതികളായ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും റെയ്ഡ് നടത്തിയിരുന്നു. കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ മുറാദിന്റെ വീട്ടില്‍ നിന്ന് 10 വെടിയുണ്ടകള്‍ പിടിച്ചെടുത്തിരുന്നു. റൈഫിളിന്റെ രണ്ട് മാഗസിനുകളില്‍ നിറച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. റെയ്ഡിനെത്തുടര്‍ന്ന് ഒളിവില്‍ പോയ മുറാദ് ചളിക്കവട്ടത്ത് ബന്ധുവിന്റെ ഫ്‌ലാറ്റിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More