You are Here : Home / News Plus

മോദിയുമായുള്ള ചര്‍ച്ച ചരിത്ര മുഹൂര്‍ത്തമെന്ന് നവാസ് ശരീഫ്

Text Size  

Story Dated: Tuesday, May 27, 2014 02:24 hrs EDT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ച ചരിത്ര മുഹൂര്‍ത്തമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ചര്‍ച്ചകള്‍ തീര്‍ത്തും ക്രിയാത്മകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നവാസ് ശരീഫ്. പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഇരു രാജ്യങ്ങളും അവസാനിപ്പിക്കണം. സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താതെ ഇരു രാജ്യങ്ങള്‍ക്കും അഭിവൃദ്ധി പ്രാപിക്കാന്‍ സാധിക്കുകയില്ല. ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ശരീഫ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ ബന്ധം തുടങ്ങുകയാണ്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ ഉടന്‍ തന്നെ കൂടിക്കാഴ്ച്ച നടത്തും. ജനങ്ങളുടെ മികച്ച പിന്തുണ നേടി അധികാരത്തിലേറിയ മോദിക്ക് എല്ലാ ആശംസകളും നേരുന്നു -ശരീഫ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More