You are Here : Home / News Plus

സച്ചിന്റെ ഫുട്ബോള്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്

Text Size  

Story Dated: Tuesday, May 27, 2014 03:04 hrs EDT



ഫുട്‌ബോളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സ്വന്തമാക്കിയ കൊച്ചി ഫ്രാഞ്ചൈസിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് എന്നാണ് കേരള ക്ലബിനു പേരു നല്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍, സച്ചിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന തന്റെ വിശേഷണത്തില്‍ നിന്നാണ് ടീമിന് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന പേരു ലഭിച്ചതെന്ന് സച്ചിന്‍ അറിയിച്ചു. കേരളം നല്കിയ സ്വീകരണത്തിന് സന്തോഷമുണ്‌ടെന്നും സച്ചിന്‍ അറിയിച്ചു. കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസഡറാകാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം സച്ചിന്‍ സ്വീകരിച്ചു.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More