You are Here : Home / News Plus

കേരളത്തില്‍ മെയ് 31 വരെ ലോഡ് ഷെഡിങ് ഒഴിവാക്കി

Text Size  

Story Dated: Monday, May 26, 2014 11:24 hrs EDT

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 31 വരെ ലോഡ്ഷെഡിങ് ഒഴിവാക്കി. കായംകുളം താപവൈദ്യുത നിലയത്തില്‍ നിന്നും അധിക വൈദ്യുതി ലഭിക്കുന്നതിനാലാണ് ലോഡ് ഷെഡിങ് ഒഴിവാക്കിയത്.
ഇടുക്കി വൈദ്യുത നിലയത്തിലെയും കേന്ദ്ര വൈദ്യുതി നിലയങ്ങളിലെയും തകരാറുമൂലം കേരളത്തിന്‍റെ വൈദ്യുത വിഹിതത്തില്‍ കുറവു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയത്.
വൈദ്യുതി ഉപയോഗത്തിലെ വര്‍ധനവ് മൂലം നിലവിലെ ക്രമീകരണങ്ങള്‍ അപര്യാപ്തമായതിനെ തുടര്‍ന്നാണ് കായംകുളം താപ വൈദ്യുത നിലയത്തില്‍ നിന്നും 360 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More