You are Here : Home / News Plus

ഇടുക്കി രൂപതയ്ക്കു മാത്രമാണ്‌ തന്നെപറ്റി തെറ്റിദ്ധാരണയുണ്ടായത്‌: ഡീന്‍ കുര്യാക്കോസ്‌

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, May 22, 2014 09:35 hrs UTC

യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട്‌ ഡീന്‍ കുര്യാക്കോസ്‌ ‘അശ്വേമധ‘ത്തിനനുവദിച്ച അഭിമുഖത്തില്‍നിന്ന്


ചില കേരള കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ താങ്കള്‍  രംഗത്തു വന്നിരുന്നു. പി.സി. ജോര്‍ജിന്‍റെയും ആന്റണി രാജുവിന്‍റെയും പ്രസ്‌താവനകളാണോ താങ്കളുടെ പരാജയത്തിന്‌ കാരണം ?
 

അതും പരാജയത്തിന്‌ കാരണമായിട്ടുണ്ട്‌. ഇല്ലെന്നു പറയാന്‍ കഴിയില്ല. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ ഒരുപാട്‌ മേഖലകളില്‍ വോട്ടുചോര്‍ച്ച ഉണ്ടായിട്ടുണ്ട്‌. അത്‌ എങ്ങെനയാണ്‌ സംഭവിച്ചത്‌ എന്നതിനെക്കുറിച്ച്‌ കണ്ടുപിടിക്കേണ്ടതായുണ്ട്‌. യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി തോല്‍ക്കും, തോല്‍ക്കാനാണ്‌ സാധ്യത എന്ന രീതിയില്‍  പരാമര്‍ശം നടത്തുമ്പോള്‍  അത്‌ ഇടതുമുന്നണിക്കനുകൂലമായ ഒരു സാഹചര്യം സൃഷ്‌ടിക്കുമെന്നുറപ്പാണ്‌. അതിനെ സംബന്ധിച്ച്‌ യുഡിഎഫ്‌ ഉന്നത നേതൃത്വം അന്വേഷിക്കുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌.





ഡീന്‍ തോറ്റാല്‍ അതിനുത്തരവാദി വിടി ബല്‍റാമായിരിക്കുമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പറഞ്ഞിരുന്നു. ബല്‍റാമിന്റെ ‘നികൃഷ്‌ടജീവി’  പരാമര്‍ശമാണോ സഭയുടെ വോട്ടുകള്‍ നഷ്‌ടെപ്പടുത്തിയത്‌ ?
 


ഒരുപാട്‌ കാരണങ്ങള്‍ ഉണ്ടായിരുന്നു. അതും അക്കൂട്ടത്തില്‍ ഒരു കാരണമായി. ബല്‍റാം മാത്രമാണ്‌ കാരണക്കാരന്‍ എന്ന്‌ ആരും പറയില്ല. പൂര്‍ണമായും അടച്ചുപറയാന്‍ ഈയൊരവസരത്തില്‍ ഞാനില്ല. ആര്‍ക്കെതിരേയായാലും മോശം പദ്രപേയാഗങ്ങള്‍ നടത്തുന്നത്‌ തെറ്റാണ്‌ എന്നതു കൊണ്ടാണ്‌ ഞാനതിനെ എതിര്‍ത്തത്‌. അതിനെ സംബന്ധിച്ച്‌ പരിശോധിച്ച ശേഷം നേതൃത്വം കണ്ടുപിടിക്കട്ടെ എന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌. ഏതായാലും ഏതൊക്കെയോ തെറ്റിദ്ധാരണകളുടെ പുറത്ത്‌ കുറെയധികം വോട്ടുകള്‍ നഷ്‌ടമായി എന്നതു സത്യമാണ്‌. ഇടുക്കി രൂപതക്കു മാത്രമാണ്‌ അങ്ങെനെയാരു തെറ്റിദ്ധാരണ ഉണ്ടായത്‌. അവര്‍ മാത്രമാണ്‌ എനിക്കെതിരായ നിലപാട്‌ സ്വീകരിച്ചത്‌. അതിന്റെ പേരില്‍ എനിക്ക്‌ പ്രത്യേകിച്ച്‌ സഭേയാട്‌ എതിര്‍പ്പൊന്നുമില്ല. പാര്‍ട്ടി എന്നിലേല്‍പ്പിച്ച ഉത്തരവാദിത്തം നടപ്പിലാക്കുന്നതിന്‌ എന്നാലാവുന്നത്‌ പരമാവധി ശ്രമിച്ചു. പക്ഷേ പൂര്‍ണേതാതില്‍ വിജയിക്കാനായില്ല. പരാജയം അപ്രതീക്ഷിതമായിരുന്നു. നൂറു ശതമാനം വിജയിക്കും എന്നു വിശ്വസിച്ച ഒരു മണ്‌ഡലമായിരുന്നു. അതിന്റെ കാരണം നേതൃത്വം തന്നെ കണ്ടു പിടിക്കട്ടെ എന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌.



കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ പരാജയത്തെ ഏതെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോ ?

ബാധിച്ചിട്ടുണ്ടെന്നത്‌ ശരിയാണ്‌. പക്ഷേ അത്‌ ഒരു വിഷയം മാത്രമാണ്‌. ഇതു കൂടാതെ വേറെ ഒരുപാട്‌ വിഷയങ്ങള്‍ പരാജയത്തിന്‌ ഇടയാക്കി. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരിലുണ്ടായ ഒരുപാട്‌ തെറ്റിദ്ധാരണകള്‍ തിരെഞ്ഞടുപ്പ്‌ ഇടതുമുന്നണിക്കനുകൂലമാക്കി മാറ്റുന്നതില്‍ കാരണമായിട്ടുണ്ട്‌. മുന്‍ ഗവണ്‍മെന്റ്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധെപ്പട്ട്‌ ഇ എസ്‌ ഐ പ്രദേശങ്ങളില്‍ റീ നോട്ടിഫിക്കേഷന്‍ നടത്തിയിരുന്നു. അതിനെച്ചാല്ലിയുള്ള തെറ്റിദ്ധാരണകളും ഇടതുമുന്നണി അവര്‍ക്കനുകൂലമാക്കി മാറ്റിയിരുന്നു. അതിനെ അതിജീവിക്കാന്‍ ഒരു പരിധി വരെ കഴിഞ്ഞില്ല എന്നതു സത്യമാണ്‌. പക്ഷേ അതു മാത്രമല്ല  തിരെഞ്ഞടുപ്പിലെ തോല്‍വിക്ക്‌ കാരണം.


കാസര്‍ഗോഡ്‌ ടി.സിദ്ദിഖ്‌ പരാജയെപ്പട്ടുവെങ്കിലും ഇടതു കോട്ടയില്‍ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം കുറക്കാന്‍ അദ്ദേഹത്തിനായി. താങ്കള്‍ പക്ഷേ പരാജയെപ്പട്ടത്‌ വലതു കോട്ടയിലാണ്‌ ?


ഒരുപാട്‌ അസ്വാഭാവികതകള്‍ അതിലുണ്ട്‌. കാരണം മറ്റുള്ള എല്ലാ പാര്‍ലെമന്റ്‌ നിയോജക മണ്‌ഡലങ്ങളിലും തികഞ്ഞ രാഷ്‌ട്രീയ മത്സരമാണ്‌ നടന്നിട്ടുള്ളത്‌. എന്നാല്‍ ഇവിടെ യുഡിഎഫിന്റെ രാഷ്‌ട്രീയത്തെ പരാജയെപ്പടുത്താന്‍ ഇടതുപക്ഷം അനുവര്‍ത്തിച്ച ഒരു നെഗറ്റീവ്‌ രാഷ്‌ട്രീയമാണ്‌ വിജയിച്ചിട്ടുള്ളത്‌. ഒരു അറുപിന്തിരിപ്പന്‍ നയമായിരുന്നു അവര്‍ സ്വീകരിച്ചത്‌. തങ്ങളുടെ ചിഹ്നമുപേക്ഷിച്ച്‌, തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വത്വമുപേക്ഷിച്ച്‌ ഒരു നോണ്‍പൊളിറ്റിക്കല്‍ സഖ്യമായിരുന്നു അവര്‍ സ്വീകരിച്ചത്‌. രാജ്യത്ത്‌ കോണ്‍ഗ്രസ്‌ മുന്നോട്ടു വെക്കുന്ന മതേതര ഗവണ്‍മെന്റ്‌ യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി യുഡിഎഫിനെ വിജയിപ്പിക്കണെമന്നതായിരുന്നു ഞങ്ങളുടെ നിലപാട്‌. ഒരു നോണ്‍പൊളിറ്റിക്കല്‍ മൂവ്‌മെന്റാണ്‌ അവരവിടെ നടത്തിയത്‌. അത്‌ തീര്‍ച്ചയായും ഈയൊരു കാലഘട്ടത്തില്‍ ഒരു പക്ഷേ ഒരു  അരാഷ്‌ട്രീയവാദത്തിനു പോലും സാധ്യതയുണ്ടായിരുന്ന ഒരു സംഗതിയാണ്‌. അങ്ങെനെയാരു നെഗറ്റീവ്‌ രാഷ്‌ട്രീയമാണ്‌ ഇവിടെ വര്‍ക്കൗട്ടാക്കിയത്‌. അങ്ങെനയാണ്‌ അവര്‍ മണ്‌ഡലം പിടിച്ചെടുത്തത്‌ സിദ്ദിഖ്‌ മത്സരിച്ച മണ്‌ഡലത്തില്‍ തികഞ്ഞ രാഷ്‌ട്രീയ മത്സരമായിരുന്നു നടന്നത്‌.  പൊതുവില്‍ ഐക്യജനാധിപത്യമുന്നണിക്കനുകൂലമായ ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടായിരുന്നുവെന്നാണ്‌ റിസല്‍ട്ട്‌ സൂചിപ്പിക്കുന്നത്‌. 12 ലോക്‌സഭാ മണ്‌ഡലങ്ങളില്‍ വിജയിച്ചു. മറ്റു മണ്‌ഡലങ്ങളിലൊക്കെ നല്ല മത്സരം കാഴ്‌ച വെക്കാനായിട്ടുമുണ്ട്‌. ആ ഒരു സാഹചര്യം ഇടുക്കിയിലുണ്ടായിരുന്നില്ല. ആ ഒരു പശ്ചാത്തലത്തിലാണ്‌ താങ്കള്‍ ചോദിച്ച ചോദ്യം ഇവിടെ പ്രസക്തമാവുന്നത്‌.

യുഡിഎഫിന്റെ സംഘടനാസംവിധാനത്തിലെ പിഴവ്‌ ഏതെങ്കിലും തരത്തില്‍ വിജയത്തെ ബാധിക്കുകയുണ്ടായോ ?
 


ഒരുപാട്‌ വിഷയങ്ങള്‍ ഉണ്ടായിരുന്നുവെന്നത്‌ സത്യമാണ്‌. സഭക്കുണ്ടായ തെറ്റിദ്ധാരണയെ പൂര്‍ണ തോതില്‍ തിരുത്താന്‍ ഞങ്ങെളെക്കാണ്ടു സാധിച്ചില്ലെന്നു ചിലര്‍ പറയുന്നു. സംഘടനാപരമായി ഒരുപാട്‌ പോരായ്‌മകള്‍ ഉണ്ടായിരുെന്നന്ന്‌ ചിലര്‍ പറയുന്നു. പ്രചാരണത്തില്‍ ഒരുപാട്‌ പോരായ്‌മകള്‍ ഉണ്ടായിരുന്നുവെന്നാണ്‌ മറ്റു ചിലര്‍ പറയുന്നത്‌. നാനാവിധത്തിലുള്ള പോരായ്‌മകള്‍ ഉണ്ടായി എന്നതു സത്യമാണ്‌. അതു കൊണ്ടാണല്ലോ തിരെഞ്ഞടുപ്പ്‌ തോല്‍വിയുണ്ടായത്‌. അതെല്ലാം വെച്ചുകൊണ്ടാണ്‌ ഇതിനെ പരിശോധിക്കേണ്ടത്‌.

രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിലെ പിഴവാണോ മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിലെ അഴിമതിയാണോ ദേശീയതലത്തില്‍ കോണ്‍ഗ്രസ്‌ പരാജയെപ്പടാന്‍ കാരണം ?

അതു പറയാന്‍ ഞാനാളല്ല. ഞാനിവിടെ യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ നേതൃസ്ഥാനത്തു മാത്രം പ്രവര്‍ത്തിക്കുന്ന ആളാണ്‌. രാജ്യത്ത്‌ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ തോല്‍വിയെ സംബന്ധിച്ച്‌ ഒരുപാട്‌ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഓരോ മേഖലയിലും ഓരോ കാര്യങ്ങളായിരിക്കും. ഉദാഹരണത്തിന്‌ ആന്ധ്രാപ്രേദശില്‍ ആന്ധ്രാ വിഭജനം ഒഴിവാക്കിയിരുന്നെങ്കില്‍ ഒരു പക്ഷേ അവിടെ നിന്നും കൂടുതല്‍ വോട്ടുകള്‍ കോണ്‍ഗ്രസിന്‌ ലഭിക്കുമായിരുന്നു. ഒരു ഭേദപ്പട്ട ഭൂരിപക്ഷമുണ്ടാക്കിെയടുക്കാമായിരുന്നു. ബീഹാറില്‍ നിതീഷ്‌ കുമാറുമായി സഖ്യമുണ്ടായിരുന്നുവെങ്കില്‍ കുറച്ചു കൂടി മെച്ചെപ്പട്ട അവസ്ഥ ഉണ്ടാകുമായിരുന്നു. ഉത്തര്‍പ്രേദശില്‍ ഒരു ഘടകക്ഷിയെ ലഭിച്ചിരുന്നുവെങ്കില്‍, ഒരു സീറ്റ്‌ പോലും ലഭിക്കാത്ത ബിഎസ്‌ പിയുമായി സഖ്യമുണ്ടായിരുന്നുെവങ്കിലും കോണ്‍ഗ്രസിന്‌ അവസ്ഥ മെച്ചെപ്പടുത്താനാകുമായിരുന്നു. ഇങ്ങനെ ഒരുപാട്‌ കാര്യങ്ങളുണ്ട്‌. അല്ലാതെ പൂര്‍ണമായും ഒരു മോദി തരംഗം ഉണ്ടായതു കൊണ്ടാണ്‌ കാര്യങ്ങള്‍ ഇങ്ങനെ സംഭവിച്ചെതന്ന്‌ പറയാന്‍ കഴിയില്ല. നേതൃത്വം പരിശോധിക്കെട്ട. എന്നിട്ട്‌ അവര്‍ തന്നെ നിലപാട്‌ വ്യക്തമാക്കട്ടെ.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.