You are Here : Home / News Plus

നൈജീരിയന്‍ പെണ്‍കുട്ടികളെ കണ്ടെത്താന്‍ ബ്രീട്ടീഷ് നിരീക്ഷണ വിമാനവും

Text Size  

Story Dated: Thursday, May 15, 2014 04:15 hrs EDT

ഇസ്‌ലാമിക ഭീകരസംഘടന ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളെ കണ്ടെത്താനായി ബ്രിട്ടീഷ് സൈന്യത്തിന്‍റെ  പര്യവേക്ഷണ വിമാനം അയക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. അത്യാധുനിക ക്യാമറകളുള്ള നീരീക്ഷണവിമാനമാണിത്. പെണ്‍കുട്ടികളെ ഒളിപ്പിച്ച സ്ഥലം കണ്ടെത്താന്‍ വിമാനത്തിനാകുമെന്നാണ് കരുതുന്നത്. ഇതിനായി യു.എസ് സൈന്യത്തെ സഹായിക്കാന്‍ പ്രത്യേക സംഘത്തെയും അയക്കും.
ഏപ്രില്‍ 14 നാണ് ബോര്‍ണോയിലെ ചിബോക്കിലുള്ള സ്‌കൂളില്‍നിന്ന് 276 പെണ്‍കുട്ടികളെ ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ അമ്പതോളം വിദ്യാര്‍ഥിനികള്‍ രക്ഷപ്പെട്ടിരുന്നു. ഭീകരര്‍ പുറത്തുവിട്ട വീഡിയോയിലെ 130 കുട്ടികളെ രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More