You are Here : Home / News Plus

മൈസൂരില്‍ വാഹനാപകടം: ഒമ്പത് മരണം

Text Size  

Story Dated: Wednesday, May 14, 2014 03:00 hrs EDT

മൈസൂരിനടുത്ത് പെരിയപട്ടണത്ത് ടെംമ്പോ ട്രാവലര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മൈസൂരിലെ കെ.ആര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മംഗലാപുരം ദര്‍ളക്കട്ട സ്വദേശികളാണ് മരിച്ചത്. ദര്‍ളക്കട്ടയിലെ സെയ്ദും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ നാല് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടും. ഇവരുടെ പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ല.
സയ്ദും കുടുംബവും വേളാംകണ്ണി പള്ളിയില്‍ ആരാധന നടത്തി മൈസൂര്‍ വഴി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ഇന്നു പുലര്‍ച്ചെ 4.30ന് മൈസൂരില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെ മടിക്കേരി റോഡില്‍ വച്ച് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടറുമായി വരികയായിരുന്നു ലോറി. അപകടത്തില്‍ ടെംബോ ട്രാവലറിന്റെ പകുതി ഭാഗം തകര്‍ന്നു. മൃതദേഹങ്ങള്‍ മൈസൂര്‍ കെ.ആര്‍ . ആസ്പത്രയില്‍ സൂക്ഷിച്ചിരിക്കുകയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More