You are Here : Home / News Plus

ഇറോം ശര്‍മിളയെ ഡല്‍ഹി കോടതി മുമ്പാകെ ഹാജരാക്കാന്‍ അനുമതി

Text Size  

Story Dated: Wednesday, May 14, 2014 02:55 hrs EDT

മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമം എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ഇറോം ചാനു ശര്‍മിളയെ ഡല്‍ഹി കോടതി മുമ്പാകെ ഹാജരാക്കാന്‍ ഇംഫാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അനുമതി നല്‍കി. ശര്‍മിളക്കെതിരെ ആത്മഹത്യാ ശ്രമത്തിന് ഐ.പി.സി 309 കുപ്പ് പ്രകാരം ഡല്‍ഹി പൊലീസ് ഫയല്‍ ചെയ്ത കേസില്‍ ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയില്‍ ഹാജറാക്കാന്‍ മണിപ്പൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബി. ഗോലിയാങ്മാംഗ് സി.ജെ.എം മുമ്പാകെ അനുമതി തേടിയിരുന്നു. ഇതു പരിഗണിച്ചാണ് മെയ് 28ന് ഹാജരാകാന്‍ അനുമതി നല്‍കിയത്.മെയ് 27ന് ഡല്‍ഹിയില്‍ എത്തിച്ച് 28ന് കോടതിയില്‍ ഹാജറാക്കിയതിനുശേഷം 29ന് തന്നെ ഇംഫാലിലേക്ക് മടങ്ങും. ഡല്‍ഹിയിലേക്ക് കൊണ്ടുപോവും മുമ്പ് ശര്‍മിളയുടെ മാനസിക,ശാരീരിക ആരോഗ്യ നിലയെ കുറിച്ച് റിപോര്‍ട്ട് നല്‍കാനും സി.ജെ.എം ഉത്തരവിട്ടു.2000 നവംബര്‍ നാലിന് തുടങ്ങിയ നിരാഹര സമരം 15ാം വര്‍ഷത്തിലേക്കു കടക്കുകയാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More