You are Here : Home / News Plus

ഹരിഹരവര്‍മ വധക്കേസ്: അഞ്ച് പ്രതികള്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം

Text Size  

Story Dated: Tuesday, May 13, 2014 05:44 hrs EDT

ഹരിഹരവര്‍മ വധക്കേസിലെ അഞ്ച് പ്രതികള്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തലശേരി സ്വദേശികളായ ജിതേഷ്, രാഖില്‍, കോഴിക്കോട് കുറ്റ്യാടി സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാകേഷ്, കുര്‍ഗ് സ്വദേശി ജോസഫ് എന്നിവരാണ് കേസിലെ പ്രതികള്‍. ഗൂഢാലോചന, കൊലപാതകം, കവര്‍ച്ചക്കായുള്ള കൊലപാതകം, തെളിവുനശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, എന്നീ വകുപ്പുകളിലാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. സുജാതയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പിഴത്തുക ഹരിഹരവര്‍മ്മയുടെ ഭാര്യ വിമലാ ദേവിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
2012 ഡിസംബര്‍ 24നാണ് ഹരിഹരവര്‍മ കൊലചെയ്യപ്പെട്ടത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More