You are Here : Home / News Plus

ഹരിഹരവര്‍മ്മ വധക്കേസ്: അഞ്ചുപ്രതികള്‍ കുറ്റക്കാര്‍

Text Size  

Story Dated: Monday, May 12, 2014 03:59 hrs EDT

ഹരിഹരവര്‍മ്മ വധക്കേസില്‍ ആദ്യ അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടത്തെി. പ്രതികളായ ജിതേഷ്, രഖില്‍, അജീഷ്, രാകേഷ്, ജോസഫ് എന്നിവരാണ് കുറ്റക്കാര്‍. ആറാം പ്രതിയും ഹരിഹരവര്‍മ്മയുടെ സുഹൃത്തുമായിരുന്ന അഡ്വ ഹരിദാസിനെ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. കെ. സുജാതയാണ് വിധി പറഞ്ഞത്. കുറ്റക്കാര്‍ക്കെതിരെയുള്ള കണ്ടത്തെിയവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.പത്ത് മാസത്തിലധികം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. കൊല്ലപ്പെട്ട ഹരിഹരവര്‍മ്മയുടെ ഭാരയുള്‍പ്പെടെ 72 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 244 രേഖകളും 142 തൊണ്ടി സാധനങ്ങളും കോടതി തെളിവായി സ്വീകരിച്ചു. 2012 ഡിസംബര്‍ 24നാണ് ഹരിഹരവര്‍മ്മ കൊല്ലപ്പെട്ടത്.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More