You are Here : Home / News Plus

ബംഗാളില്‍ തൃണമൂല്‍-സിപിഎം സംഘര്‍ഷം; 13 പേര്‍ക്ക് പരിക്ക്

Text Size  

Story Dated: Monday, May 12, 2014 01:54 hrs EDT

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹരോവയിലാണ് സംഭവം. ബാസിര്‍ഘട്ട് ലോക്സഭാമണ്ഡലത്തിനു കീഴിലെ ബ്രഹ്മഞ്ചക് മേഖലയിലെ രണ്ട് പോളിംഗ് ബൂത്തുകള്‍ക്കു സമീപം ഏറ്റുമുട്ടിയ പ്രവര്‍ത്തകര്‍ പരസ്പരം കല്ളെറിഞ്ഞു.സ്ഥലത്ത് വെടിവെപ്പ് നടന്നില്ലെന്ന്‍ പോലീസ് സൂപ്രണ്ട് തന്‍മോയ് റോയ്ചൗധരി അറിയിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സി.ആ.ര്‍പി.എഫിനെ വിന്യസിച്ചിട്ടുണ്ട്്. പരിക്കേറ്റവരെ ഹരോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.