You are Here : Home / News Plus

ടിപി വധഗൂഡാലോചന കേസ് സിബിഐ അന്വേഷിക്കില്ല

Text Size  

Story Dated: Sunday, May 11, 2014 07:24 hrs EDT

ടിപി ചന്ദ്രശേഖരന്‍ വധഗൂഡാലോചന കേസ് സിബിഐ അന്വേഷിക്കില്ല. കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ ഡയറക്ടര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചു. ദക്ഷിണമേഖലാ ജോയിന്റ് ഡയറക്ടര്‍ അരുണാചലം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കേസ് അന്വേഷിക്കേണ്ടതില്ലെന്ന് ഡയറക്ടര്‍ പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. കേരളാ പോലീസ് കേസിലെ ഗൂഡാലോചന സംബന്ധിച്ച് വിശദമായി അന്വേഷിച്ചതാണ്. അതിനാല്‍ പുനരന്വേഷണത്തിന്റെ ആവശ്യം നിലവിലില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെതന്നെ ഗൂഡാലോചന കേസ് അന്വേഷണമെന്ന ആവശ്യം സിബിഐ തള്ളിയിരുന്നതാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐയുടെ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More