You are Here : Home / News Plus

സ്‌കോട്‌ലന്‍ഡ് വേര്‍പെട്ടാല്‍ പ്രധാനമന്ത്രിപദം ഒഴിയില്ലെന്നു ഡേവിഡ് കാമറോണ്‍

Text Size  

Story Dated: Saturday, May 10, 2014 06:39 hrs EDT


യുകെയില്‍നിന്നു വേര്‍പെട്ട് സ്വതന്ത്ര രാജ്യമാവാന്‍ സെപ്റ്റംബറിലെ ഹിതപരിശോധനയില്‍ സ്‌കോട്‌ലന്‍ഡ് തീരുമാനിച്ചാല്‍ അതിന്റെ പേരില്‍ പ്രധാനമന്ത്രിപദം ഒഴിയില്ലെന്നു ഡേവിഡ് കാമറോണ്‍. സെപ്റ്റംബര്‍ 18ലെ ഹിതപരിശോധന സ്‌കോട്‌ലന്‍ഡിന്റെ ഭാവി തീരുമാനിക്കാനാണെന്നും തന്റെ ഭാവി തീരുമാനിക്കാനുള്ളതല്ലെന്നും ബിബിസി റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണ്‍ പറഞ്ഞു. യുകെയിലെ മൂന്നു പ്രമുഖ പാര്‍ട്ടികളും 307വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച് സ്‌കോട്‌ലന്‍ഡ് പിരിഞ്ഞുപോകുന്നതിന് എതിരാണ്. സ്‌കോട്ടിഷ് വോട്ടര്‍മാരോടുള്ള ആദരവുമൂലമാണ് ഹിതപരിശോധനയ്ക്ക് താന്‍ അനുമതി നല്‍കിയതെന്നും ഹിതപരിശോധന നിയമപരവും നിര്‍ണായകവുമാണെന്നും കാമറോണ്‍ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More